Malayalam lyrics
കാർകുഴലീ തേൻ കുരുവീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തി എന്നെ സ്വന്തമാക്കാൻ വരുമെന്ന് (കാർകുഴലീ...) പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ പൂക്കൈത ചോല വിരിപ്പില്ലേ ഹോ (2) പൂക്കൈത ചോല വിരിപ്പില്ലേ രാവുറങ്ങും നേരമെങ്ങാൻ മഞ്ഞു മാരി പെയ്തു പോയാൽ ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ ഞങ്ങൾക്കൊരു കൂടൊരുക്കാമോ പൂന്തളിരിൻ മനസെന്റെ കളിത്തോഴനു ആഹാ... (കാർകുഴലീ...) കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു കടലാസു തോണിയിറക്കേണ്ടെ ഓ... (2) കടലാസു തോണിയിറക്കേണ്ടെ അന്തിമാന ച്ചോപ്പു മാഞ്ഞു ചുണ്ടിൽ നാണപ്പൂക്കൾ വാടി നീയിനിയും വന്നണഞ്ഞില്ല പ്രിയനേ നീയിനിയും വന്നണഞ്ഞില്ല നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ (കാർകുഴലീ...)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: സുജാത മോഹൻ
Film/album: കസ്തൂരിമാൻ
Explore this song
- Singer: സുജാത മോഹൻ
- Film / album: കസ്തൂരിമാൻ
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം