Malayalam lyrics
കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ തരളസ്വപ്ന നിറമിയലും.. മധുവനങ്ങളിലൂടെ ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ് ഒഴുകിയൊഴുകി നീ വരുമ്പോൾ അലയാഴിയായ് എൻ മാനസം...ആ തങ്കവളകൾ ചാർത്തി താമരത്തളിർ നീർത്തി താരണിത്താഴ്‌വരെ വന്നിറങ്ങിയ നിറനിലാപ്പക്ഷീ നിനക്കോ ഈ.. നീലരാവിനോ നിരുപമ സൗന്ദര്യം നിതാന്ത സൗരഭ്യം കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ ചന്ദ്രകിരണം തൂകി ചൈത്ര രശ്മികൾ വീശി ചന്ദനപുഷ്പ സുഗന്ധലോലയാം ഇന്ദ്രനീലപ്പക്ഷീ നിനക്കോ ഈ.. ചെമ്പനീർപ്പൂവിനോ മാദകലാവണ്യം മദകര താരുണ്യം കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ തരളസ്വപ്ന നിറമിയലും.. മധുവനങ്ങളിലൂടെ ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ് ഒഴുകിയൊഴുകി നീ വരുമ്പോൾ അലയാഴിയായ് എൻ മാനസം...ആ ഉം ..ലാലാ .ഉം ...
Song information
Music: കാർത്തിക് പ്രകാശ്
Lyricist: ജോർജ് തോമസ്
Singer: നജിം അർഷാദ്സിന്ധു മനോജ്
Film/album: ഒരു ന്യു ജെനറേഷൻ പനി
Explore this song
- Singer: നജിം അർഷാദ്സിന്ധു മനോജ്
- Film / album: ഒരു ന്യു ജെനറേഷൻ പനി
- Composer: കാർത്തിക് പ്രകാശ്
- Lyricist: ജോർജ് തോമസ്