Malayalam lyrics

കൈലാസ ശൈലേഷ ശൃംഗങ്ങളിൽ ചന്ദ്രക്കല ചൂടും ശിവരൂപം 

കൈലാസ ശൈലേഷ ശൃംഗങ്ങളിൽ ചന്ദ്രക്കല ചൂടും ശിവരൂപം 

രുദ്രപ്രഭാവം ഗംഗയായ് ഒഴുകിയ കൈലാസനാഥാ ശ്രീ ശിവ ശംഭോ..

                                   (കൈലാസ ശൈലേഷ)

വൻപുലിത്തോലണിയും ശിവരൂപം

വൻ ജടാധാരിയാം ശിവ ശംഭോ...

ഫണിഗണമണിയും ശിവശംഭോ.. പരിണയിച്ചാടിയ ശിവതാണ്ഡവം പരമപ്രകാശമാം ശിവരൂപം എൻ മനതാരിൽ ചൊരിയുക നിർലോഭം..

നിർലോഭം...

                                   (കൈലാസ ശൈലേഷ)

                                   

ഭുവനത്രയത്തെ നയിക്കുന്ന ശംഭോ..

കരുണയ്ക്കായി കേഴുന്നു നിന്മുന്നിൽ.. സൃഷ്ടി സ്ഥിതി സംഹാരവും

ഭക്തജന സംപ്രീതിയും

നിത്യഭാവമായി കാണുന്നു മുക്കണ്ണിൽ ക്ഷിപ്രപ്രസാദിയായാം ത്രൈലോക്യ നാഥനെ...ത്രൈലോക്യ നാഥനെ...

                                   (കൈലാസ ശൈലേഷ)

Song video

Watch on YouTube

Song information

Music: എം ജി ശ്രീകുമാർ

Lyricist: പഴയിടം സോമരാജൻ

Singer: എം ജി ശ്രീകുമാർ

Film/album: അർദ്ധനാരി

Explore this song