Malayalam lyrics

കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
കോതാമൂരി പാട്ടും പാടി വായോ ഈ വഴി
ആയിരം കാവിലെ ആവാരം പൂവിനെ
ആട്ടിയുറക്കാൻ ഊഞ്ഞാലും കൊണ്ടു വാ പൈങ്കിളീ (കൊല്ലംകോട്ട്..)
പിച്ചകച്ചോട്ടിൽ പിച്ച വെച്ചും
മച്ചകക്കൂട്ടിൽ മുട്ടിഴച്ചും കാൽ വളര്
അക്ഷരപ്പാട്ടിൽ ആ കുറിച്ചും
അക്കങ്ങൾ പൂത്ത പൂ  പറിച്ചും കൈ വളര്
പൂങ്കുറുമ്പേ ചെല്ലപൊൻ തിടമ്പേ
എന്നും ഈ കൊതുമ്പു തോണിയൂന്നും പൊൻ നയമ്പു നീ (കൊല്ലംകോട്ട്...)
ഇത്തിരി കൊണ്ടുമൊത്തിരികൾ
കൊത്തിയിടുന്ന കിക്കിളികൾ തക്കിളികൾ
കത്തിയമർന്ന ചാമ്പലിലും
പൊട്ടി വിടർന്ന പൂങ്കിളികൾ മൺ കിളികൾ
കൊച്ചു മോഹം കൊണ്ടു മച്ചു മേയും
നമ്മൾ കണ്ണുനീർക്കണം മെനഞ്ഞ  പുഞ്ചിരിക്കുടം (കൊല്ലംകോട്ട്...)
---------------------------------------------------------------------------------------------

Song information

Music: ജോൺസൺ

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്

Film/album: കുടുംബവിശേഷം

Explore this song