Malayalam lyrics
കാലം.. തീരാശാപംപേറും പ്രേതംപോലെ കാലക്കേട്... നീയോ കോലംകെട്ടിതീയിൽത്തുള്ളി തീരാനോവും പേറ്.. ആളിത്തീരും കാടും കൂടും കൂട്ടും തേടിപ്പോട് ചാരംമൂടും ചോലക്കാടും പാലക്കുന്നും തേട്.. കാറുംകാറുകൾ മാറുംകാലുകൾ തോരാക്കണ്ണുകൾ കാണാമുള്ളുകൾ വേട്ടപ്പട്ടികൾ കൂട്ടക്കൊല്ലികൾ വേഷം കെട്ടുകൾ ഈവഴിയേ .. നട്ടപ്രാന്തുകൾ കൂട്ടക്കുരുതികൾ ഇല്ലാപ്പാട്ടുകൾ വെള്ളിക്കാശുകൾ കീശനിറച്ചവർ ആശപെരുത്തവർ വെള്ളപുതച്ചവർ ഈയുലകിൽ (2) വേലിപ്പാമ്പുകൾ ആളെച്ചുറ്റികൾ കണ്ണിൽകൊത്തികൾ ചോറിൽ കല്ലുകൾ മാറിൽ അമ്പുകൾ ഈയാംപാറ്റകൾ നൂലാമാലകൾ കാവലുകൾ കത്തുംചില്ലകൾ ഉറ്റുംലാവകൾ വറ്റുംനീരുകൾ ചുറ്റുംകണ്ണുകൾ മാറാച്ചിന്തകൾ ആറാച്ചൂടുകൾ വേവാച്ചിന്തുകൾ ആകുലതേ. നേരം നേരേയാകും നേരത്തേപോലാകും കാറുംകോളുംമാറും മാരിത്തോറ്റംപാടും നേരിൽകാണാം പോര്.. കണ്ണിൽ തീയോ മായും വാളിൽപൂവോ പൂക്കും കോലംകെട്ടാതാവും കാലം നന്നായ്മാറും നേരായ്കാണാം നാട്.. ഓളും ഓനുംചേരും മയ്യുംമെയ്യും ചേരും കോഴിക്കുഞ്ഞും കൂടും കാകൻ മിണ്ടാതാവും കാണാമെങ്കിൽ കാണ്.. കാശിത്തുമ്പപ്പൂവിൽ ആകാശങ്ങൾ കാണും കൊക്കോ കൊക്കോ പാടും കൊക്കിൽ സ്നേഹം കാണും ജീവക്കാനായ് പോര്.. മോഹം.. ഒറ്റത്തണ്ടിൽനിന്നേ വട്ടംചുറ്റം മായാജാലം നാമോ.. മോഹംകൂട്ടി ത്തുന്നിച്ചേർക്കും ഭൂഗോളത്തിൻ ജാലം..
Song information
Music: ക്രിസ്റ്റോ സേവിയർ
Lyricist: വൈശാഖ് സുഗുണൻ
Singer: സുരാജ് വെഞ്ഞാറമ്മൂട്
Film/album: മദനോത്സവം
Explore this song
- Singer: സുരാജ് വെഞ്ഞാറമ്മൂട്
- Film / album: മദനോത്സവം
- Composer: ക്രിസ്റ്റോ സേവിയർ
- Lyricist: വൈശാഖ് സുഗുണൻ