Malayalam lyrics
കാറ്റേ പൂരക്കാറ്റേ ഞാനും പോന്നോട്ടെ കൂടെ ...ആവേശത്തിൻ കാറ്റേ അടിമുടി വേഗം കൂടെക്കൂടി ഞാനും പിന്നാലെയെൻ നാടും പോരുന്നുണ്ടേ കാറ്റേ.. ദിവാൻജി മൂല ...ദിവാൻജി മൂല ... ദിവാൻജി മൂല ...ദിവാൻജി മൂല ... മുന്നേ മുന്നേ പോണേ ആരെക്കാളും വേഗേ മുന്നേ കേറി പോണേ പുതിയൊരു കാലം കൈയ്യിൽ തന്നെ വീറിൻ ചക്രം പോലെ .. നാടും മിന്നൽ വേഗം കൂടെ ഒറ്റയ്ക്കിനിയില്ല ഒട്ടും മടിയില്ല കഷ്ട്ടപ്പെടുകില്ല തപ്പിത്തടയില്ല ലക്‌ഷ്യം മറക്കില്ല ..വിട്ടു കൊടുക്കില്ല ഓ.. ഒറ്റക്കുതിപ്പോടെ ചുറ്റിത്തിരിയാതെ തട്ടിപ്പൊഴിയാതെ തട്ടിക്കളിക്കാതെ വെട്ടിക്കയറൂ നീ എത്തിപ്പിടിക്കൂ നീ... ദിവാൻജി മൂല ...ദിവാൻജി മൂല ... ദിവാൻജി മൂല ...ദിവാൻജി മൂല ...ഓ യേ ..യേ ... കാറ്റേ പൂരക്കാറ്റേ ഞാനും പോന്നോട്ടെ ആവേശത്തിൻ കാറ്റേ അടിമുടി വേഗം കൂടെക്കൂടി ഞാനും പിന്നാലെയെൻ നാടും പോരുന്നുണ്ടേ കാറ്റേ.. തളരുന്ന നേരം നിന്റെ മെയ്യിനു താങ്ങായി ഞങ്ങൾ ഞങ്ങൾ ഇരുകൈ കൊട്ടുന്ന താളം തന്നെ തന്നെ എന്നും കൂടെ മുകിലുള്ള മാനം മേലെ ചെന്നണയേണം നീയും നാളെ വിജയിച്ചു വന്നെത്തുവാനായ് കാത്തേ .. ഓ ..പായുന്നു പായുന്നു വേണ്ടി നീയും ഞാനും ചങ്ങാതിമാരായ് പാളങ്ങളിലോരോന്നിലൂടെ നേരേ നേരേ കാറ്റേ പൂരക്കാറ്റേ ഞാനും പോന്നോട്ടെ കൂടെ ...ആവേശത്തിൻ കാറ്റേ അടിമുടി വേഗം കൂടെക്കൂടി ഞാനും പിന്നാലെയെൻ നാടും പോരുന്നുണ്ടേ കാറ്റേ.. ദിവാൻജി മൂല ...ദിവാൻജി മൂല ... ദിവാൻജി മൂല ...ദിവാൻജി മൂല ... യേ ..യേ .. കാറ്റേ പൂരക്കാറ്റേ ഞാനും പോന്നോട്ടെ കൂടെ ...ആവേശത്തിൻ കാറ്റേ ഓ ...കാറ്റേ പൂരക്കാറ്റേ ഞാനും പോന്നോട്ടെ കൂടെ ...ആവേശത്തിൻ കാറ്റേ അടിമുടി വേഗം കൂടെക്കൂടി ഞാനും പിന്നാലെയെൻ നാടും പോരുന്നുണ്ടേ കാറ്റേ..
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: നിരഞ്ജ് സുരേഷ്
Film/album: ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
Explore this song
- Singer: നിരഞ്ജ് സുരേഷ്
- Film / album: ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ