Malayalam lyrics

കാറ്റിനു മേയാൻ മഴമേഘം

കോടയ്ക്കുറങ്ങാൻ മലമേട്

കാറ്റിനു മേയാൻ മഴമേഘം

കോടയ്ക്കുറങ്ങാൻ മലമേട്

ഈണത്തിനൊരു മുളങ്കാട്

ഓര്ക്ക് ദേശമിരുട്ട്

ഏ 

ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-

രേറുമാടം താനഭയം

ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-

രേറുമാടം താനഭയം

കൊറ്റിനും താളില്ല ആറ്റിലും നീരില്ല

പൂട്ടാനെരുതില്ല, പാടമില്ല

കൊറ്റിനും താളില്ല ആറ്റിലും നീരില്ല

പൂട്ടാനെരുതില്ല, പാടമില്ല

കൊറ്റിനും താളില്ല ആറ്റിലും നീരില്ല

പൂട്ടാനെരുതില്ല, പാടമില്ല

തേൻവണ്ടിനുണ്ടു പെരുംകൂട്

മണ്ണായ മണ്ണുണ്ടുറുമ്പിന്ന്

മുള്ളനു മാളിയും പാമ്പിനു മാളവും

നത്തിനും പുള്ളിനും പൊത്തുമുണ്ട്

ആനയ്ക്കു താര, ചീങ്കണ്ണിയ്ക്കു ചോല

ഉൾക്കാടുകളുണ്ടു കടുവയ്ക്ക്

ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-

രേറുമാടം താനഭയം

വന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്

കൊട്ടാരങ്ങളുണ്ട്

വന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്

കൊട്ടാരങ്ങളുണ്ട്

റോഡുണ്ട് കാറുണ്ട് രാപ്പകൽ കത്തുമടുപ്പും

വിളക്കും തീറ്റയും പാട്ടും കുടിയുമുണ്ട്

ആദിവാസിക്കോ?

ആദിവാസിക്കോ പേക്കിനാക്കൊല്ലിയിൽ

ചോരുമില്ലിത്തിരി മണ്ണ്

ചാവുനീർപ്പോലുമില്ലാരുമടുത്തില്ല

കുഞ്ഞാളേ നീയൊന്നു വായോ

എന്റെ കുൻ ജ്ഞാളേ നീയൊന്നു വായോ

ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-

രേറുമാടം താനഭയം

ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-

രേറുമാടം താനഭയം

ഓ ... ഓ ...ഓ ...

Song information

Music: ജേക്സ് ബിജോയ്

Lyricist: അൻവർ അലി

Singer: സുനിൽ മത്തായി

Film/album: നരിവേട്ട

Explore this song