Malayalam lyrics

താനാന നാനാ താനാന നാനാ

 താനാനാ താനാനാ താനാനാന

 

കാറ്റാടിത്തണലും തണലത്തര മതിലും

മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും

കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്

മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം

ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം   (കാറ്റാടിത്തണലും)

 

മഞ്ഞിൻ കവിൾ ചേരുന്നൊരു പൊൻവെയിലായ് മാറാൻ

നെഞ്ചം കണികണ്ടേ നിറയേ

കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ

ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ

പുലരൊളിയുടെ കസവണിയണ

മലരുകളുടെ രസ നടനം (കാറ്റാടിത്തണലും)

 

വിണ്ണിൽ മിഴി പാകുന്നൊരു പെൺമയിലായ് മാറാൻ

ഉള്ളിൽ കൊതിയില്ലേ സഖിയേ

വിണ്ണിൽ മിഴി പാകുന്നൊരു പെൺമയിലായ് മാറാൻ

ഉള്ളിൽ കൊതിയില്ലേ സഖിയേ

കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ

കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ

പുതുമഴയുടെ കൊലുസിളകിയ

കനവുകളുടെ പദ ചലനം  (കാറ്റാടിത്തണലും)

Song information

Music: അലക്സ് പോൾ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: വിധു പ്രതാപ്കോറസ്

Film/album: ക്ലാസ്‌മേറ്റ്സ്

Explore this song