Malayalam lyrics
കൂരമ്പായ് പായുന്നോ ... തീപോലെ പാറുന്നോ ... വൻപക്ഷിക്കണ്ണാലേ ... ഏതകലത്തും തൻ ഇരയെത്താൻ കാണുവോരിരവേ ... തീ ... കെടാതെ ... പടാതെ ... വിഹായസ്സേറുന്നോ മനസ്സിൽ കൊടുങ്കാടഗാധം എരിയുന്നോ ... പേക്കഥകളിലേറി വരുന്നോ പാറിപ്പോകുന്നോ ദൂരെ നീൾച്ചിറകുകൾ നീർത്തി വരുന്നവരേ ... ഉം .... ഉം ... കഥയുടെ ചുരുളഴിയും ... ചതിയുടെ പടമുരിയും ... യാഥാർത്ഥ്യമൊന്നേ ഒരുനാളഴിയും ... പാമ്പിഴയണ വഴിയേ ... വിഷമുറയണ വഴിയേ ... ഗരുഡാ ... നഖമായ് ... പടര് ... നീയൊരു പെരും പ്രാപ്പിടിയനോ താണിരകളെ കോർക്കുന്നവനോ പേക്കഥകളിലേറി വരുന്നോ പാറിപ്പോകുന്നോ ദൂരെ നീൾച്ചിറകുകൾ നീർത്തി വരുന്നവരേ ... ഉം .... ഉം ...
Song information
Music: ജേക്സ് ബിജോയ്
Lyricist: അൻവർ അലി
Singer: സേബ ടോമി
Film/album: ഗരുഡൻ
Explore this song
- Singer: സേബ ടോമി
- Film / album: ഗരുഡൻ
- Composer: ജേക്സ് ബിജോയ്
- Lyricist: അൻവർ അലി