Malayalam lyrics
കുയിലുകളേ തുയിലുണര് മിഴിയിലിന്നോ പുലരൊളിയായി മലരുകളേ ഇതളണിയ് കരളിലിന്നോ പുതുലിപിയായി ഒരുവനാരോ വന്നനേരം അവന് നിങ്ങളൊരു കുറിയണിയ് കുയിലുകളേ തുയിലുണര് മലരുകളേ ഇതളണിയ് കളഭമൊഴുകും നാളിലായി കനവു തഴുകും ചേലിലായി (2) പൊലിമയോടെ പടവുകളേറി കനകനാളം ചൂടുവാന്‍ കനലൊളി ചിതറിയ തേരിലേറിയൊരു സൂര്യനായി വരുവാന്‍ ഓ ഓ കുയിലുകളേ തുയിലുണര് മലരുകളേ ഇതളണിയ് മനസ്സുമെഴുകും രാഗമായി മൌനമുണരും നാദമായി(2) കളകളങ്ങള്‍ നുരമണിയാലേ കുളിരുകോരും വേളയില്‍ കസവണിയലയുടെ സ്നേഹനൂലിഴയില്‍ ആത്മഗീതമെഴുതാന്‍ ഓ ഓ കുയിലുകളേ തുയിലുണര് മിഴിയിലിന്നോ പുലരൊളിയായി മലരുകളേ ഇതളണിയ് കരളിലിന്നോ പുതുലിപിയായ് ഒരുവനാരോ വന്നനേരം അവന് നിങ്ങളൊരു കുറിയണിയ് കുയിലുകളേ തുയിലുണര് മലരുകളേ ഇതളണിയ്
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ഷഹബാസ് അമൻ
Film/album: ഒരുവൻ
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: ഒരുവൻ
- Composer: ഔസേപ്പച്ചൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ