Malayalam lyrics
കായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം ഹോ നനുനനെ നിലവില് നീയും ഞാനും നീങ്ങും ദൂരെ വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ മുകിലുകൾ മേയും മാനത്ത് ഓ ... പരലുകൾ നീന്തും തോടിൻ കരയിൽ വയലിൽ വഴിയില് താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് മലർ കുടഞ്ഞു പൂമരങ്ങൾ നിൻ വഴിയാകേ എനിക്കു വേണ്ടിയെന്നപോലേ ഒരാളിലേയ്ക്കു ചേർന്നുപോയേ എൻ ഉലകാകേ മനസ്സു മഞ്ഞുതുള്ളിയായേ തീരേ പിരിയരുതെന്നും വരുമൊരു ജന്മം തുടരണമൊന്നായ് ഓരോ പുലരികളൊന്നിൽ ഈ രാവും നിലാവും തൂവെയിലും താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്
Song information
Music: അരുൺ മുരളീധരൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: അരവിന്ദ് വേണുഗോപാൽഗായത്രി രാജീവ്
Film/album: നദികളിൽ സുന്ദരി യമുന
Explore this song
- Singer: അരവിന്ദ് വേണുഗോപാൽഗായത്രി രാജീവ്
- Film / album: നദികളിൽ സുന്ദരി യമുന
- Composer: അരുൺ മുരളീധരൻ
- Lyricist: ബി കെ ഹരിനാരായണൻ