Malayalam lyrics
ആ ... ആ ... ആ ... കൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേ കണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേ കൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേ കണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേ ആ ... ആ ... ആ ... പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേ ചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച് പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേ ചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച് ആ ... ആ ... ആ ... തങ്കനിലാവായ് ചങ്കില് കേറിയ മങ്കേ തിളയ്ക്കും സങ്കടമേകീ കരളിൽ ചെങ്കനലാളീ ചുംബനമേൽക്കാൻ ചുണ്ടുകൾ വിണ്ടുവരണ്ടേ കണ്ണിലും കൂരിരുട്ടേകീ കൈകളിൽ ചങ്ങലപ്പൂട്ടായ് എന്നെ നിനക്കായ് വെറുതെ തന്നതെൻ കുറ്റം പിഴവാണെന്നറിയുന്നേൻ പഴികൾ ഏറ്റുവാങ്ങുന്നേൻ ഏറ്റമൊടുക്കം തനിയേ തോറ്റുമടക്കം വിധിയാണെന്റെയടക്കം അതിനോ നിന്റെ തിടുക്കം ആ ... ആ ... ആ ...
Song information
Music: അരുൺ മുരളീധരൻ
Lyricist: മനു മൻജിത്ത്
Singer: ധ്യാൻ ശ്രീനിവാസൻ
Film/album: നദികളിൽ സുന്ദരി യമുന
Explore this song
- Singer: ധ്യാൻ ശ്രീനിവാസൻ
- Film / album: നദികളിൽ സുന്ദരി യമുന
- Composer: അരുൺ മുരളീധരൻ
- Lyricist: മനു മൻജിത്ത്