Malayalam lyrics
കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആതിര പകരുന്നൊരു നിസ്വനം സഖി നിൻ പദചലനം (കൈ നീട്ടുന്നു...) ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്‍പ്പാടുകളിൽ തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ നിൻ പ്രേമം തോരാമഴ പോലെ ഹോ... ഇനിയെന്നും ഒഴുകും പുഴ പോലെ ഓ... ഈ മോഹമാണീ തിര പോലെ തീരാതെയുണരുന്നൂ വെറുതേ (കൈ നീട്ടുന്നു....) ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ ആരോരും അലിയാതെന്നിൽ നീ ഹോ... ആകാശത്താരകയായ് മിന്നി ആലോലം എന്നിൽ നിന്നുണരും ആരോമൽ പിൻ വിളി കേട്ടോ നീ (കൈ നീട്ടുന്നു...)
Song information
Music: ദേവി ശ്രീപ്രസാദ്
Lyricist: സിജു തുറവൂർ
Singer: ജോബി
Film/album: ആര്യ 2-ഡബ്ബിംഗ്
Explore this song
- Singer: ജോബി
- Film / album: ആര്യ 2-ഡബ്ബിംഗ്
- Composer: ദേവി ശ്രീപ്രസാദ്
- Lyricist: സിജു തുറവൂർ