Malayalam lyrics
കനവാണോ കഥയാണോ വെറും തോന്നലാണോയിനി അനുരാഗം ഇതളൂർന്നോ അറിഞ്ഞീല ഞാനൊന്നുമേ മൌനങ്ങളെൻ ഉൾ വീണയിൽ മായാതെ നീട്ടും തൂമന്ത്രണം കാതോർക്കുവാൻ നീയില്ലയോ ഏതോ നിലാവിൻ തീരങ്ങളിൽ മാഞ്ചില്ലയിൽ കുയിൽ തരും കളാരവം നീയോതിടും കുളിർ തൊടും സ്വകാര്യമായ് കാണുന്നിതില്ലീ നീയെൻ മനം കനവാണോ കഥയാണോ വെറും തോന്നലാണോയിനി അനുരാഗം ഇതളൂർന്നോ അറിഞ്ഞീല ഞാനൊന്നുമേ കൺപീലികൾ പുൽകുന്നൊരാ ഓരോ നിലാവും പൊയ്പ്പോകവേ സ്വപ്നങ്ങൾ തൻ മൺ ചെപ്പിലെ പൊന്മുത്തു തേടി വന്നീല നീ സൂര്യാശുവും ഇരുൾ നിറം പൊഴിഞ്ഞിതാ ഹേമന്തവും ഉടൽ ചുടും ദിനങ്ങളായ് ഓതാതെ പോകും വാക്കായി ഞാൻ.. കനവാണോ കഥയാണോ വെറും തോന്നലാണോയിനി അനുരാഗം ഇതളൂർന്നോ അറിഞ്ഞീല ഞാനൊന്നുമേ
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: ബി കെ ഹരിനാരായണൻ
Singer: മെറിൻ ഗ്രിഗറി
Film/album: ഓർമ്മയിൽ ഒരു ശിശിരം
Explore this song
- Singer: മെറിൻ ഗ്രിഗറി
- Film / album: ഓർമ്മയിൽ ഒരു ശിശിരം
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: ബി കെ ഹരിനാരായണൻ