Malayalam lyrics

കാണാദൂരം മിഴികൾ മറയുന്നുവോ

മൗനം പോലും പതിയെ അകലുന്നുവോ

ഇരുളിലിനിയാരെ തിരയുവതിലാരെ

വഴികളിനിയാരെ കരുതുമിനിയാരെ

മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളെ

കാണാതെയീ കാറ്റായിടാം കൈയെത്തിടാതെ

നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ

നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ

അറിയാതെ പെയ്യും വിണ്ണിൻ 

നൊമ്പരം പോലെയെന്നും

പറയാതെയിന്നെന്നുളളിൽ

വിങ്ങിടും നോവോ നീയും

എന്നെന്നും കൂടെ താരാട്ടു പോലെ

എങ്കിലും ദൂരെ അലിയാതെയിന്നീ കാർമേഘം പോൽ 

പെയ്തൊഴിയാനായ് കാത്തേ നില്‌പൂ

ഇന്നും കാത്തേ നില്പൂ

നോവിലാഴ്‌ന്നേ നില്പൂ

നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ

നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ

സഗസഗ സരി രി സഗസഗ സരിഗ

സഗസഗസരിമ ഗ രിമഗസ

സഗസഗ സരി രി സഗസഗ സരിഗ മ ഗ രി സ

നി സ നി നി സ     നി സ പ നി സ

സ നി സ രി രി     സ രി ഗ രി സ

നി സ സ രി     രി ഗ ഗ രി     സ നി പ മ പ

സ നി പ മ പ ഗ  സ  രി  മ പ

Song information

Music: പ്രശാന്ത് പിള്ള

Lyricist: അനു എലിസബത്ത് ജോസ്

Singer: പ്രീതി പിള്ള

Film/album: സാജൻ ബേക്കറി സിൻസ് 1962

Explore this song