Malayalam lyrics
കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും ആടുന്നുണ്ടേ ചാമരവും പൂമരവും കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം പാടുന്നുണ്ടേ കനവിന്റെ ഈറനുമായി തെന്നിത്തൂവി തെന്നിത്തൂവി ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ) താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2) നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു കാണുന്നേരം കണിമലരായ് മാറുന്നു ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം വരുവിൻ വരുവിൻ പുതുപൂക്കളാമായ് ചേരാമൊരു നിമിഷം ( കൂടുന്നുണ്ടേ ...) വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2) ഓരോ മൌനം ഒരു കീർത്തനമാകുന്നു ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ... കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ വരുവിൻ വരുവിൻ പുതുപൂമുകിലായ് പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )
Song video
Song information
Music: ജോൺസൺ
Lyricist: അനിൽ പനച്ചൂരാൻ
Singer: അഫ്സൽ
Film/album: നവാഗതർക്ക് സ്വാഗതം
Explore this song
- Singer: അഫ്സൽ
- Film / album: നവാഗതർക്ക് സ്വാഗതം
- Composer: ജോൺസൺ
- Lyricist: അനിൽ പനച്ചൂരാൻ