Malayalam lyrics

കുട്ടന്ന് പൊട്ടന്റെ ശാപം

കൂട്ടിന്നു കിളികളുടെ ദോഷം

പാമ്പിൻ ചിതൽപുറ്റ് ചുട്ട്

പാമ്പിനെ കത്തിച്ചു തിന്ന്

ഇണ ചേർന്ന കിളികളെ

കളി പറഞ്ഞമ്പെയ്ത

കുട്ടന്ന് പൊട്ടന്റെ ശാപം

കൂട്ടിന്നു കിളികളുടെ ദോഷം

പടപൊരുതി പടവുകൾ

പാകിയ മനുഷ്യർക്കു

ശാപം ജ്വലിക്കുന്നു

ശോകം പരക്കുന്നു

കുത്തിക്കുലംകുത്തിയോടി

കട്ടിക്കടുംകട്ടിയായി

കരയുന്നു കുട്ടൻ

കുട്ടൻ പറന്നിടം

കെട്ടു പോയി 

കുട്ടൻ ഇരുന്നിടം

ചത്തു പോയി

കുട്ടൻ കലക്കി കുടിക്കുന്ന മോരിലേക്കാരോ

വിഷം പകർത്തി

പൊട്ടനാണെന്നു ഞാൻ

സംശയിച്ചു

പൊട്ടന്റെയുള്ളിൽ മൃതിയില്ല

ചതിവില്ല

പൊട്ടന്റെയുള്ളിൽ മൃതിയില്ല

ചതിവില്ല

നേരിനാൽ നിഷ്‌ക്കളങ്കൻ

പോരിനോ പാതി ശക്തൻ

കുട്ടൻ മരിക്കില്ല

പൊട്ടൻ ചതിക്കില്ല

എങ്കിലും വിഷം തിന്ന

മർത്യന്റെ വേദനകൾ

മായ്ക്കുവാൻ കുട്ടനെ കൂട്ടുള്ളു

കുട്ടനെ കൂട്ടുള്ളു

പൊട്ടന്റെയുള്ളിൽ മൃതിയില്ല

ചതിവില്ല..

നേരിനാൽ നിഷ്‌ക്കളങ്കൻ

പോരിനോ പാതി ശക്തൻ

കുട്ടൻ മരിക്കില്ല

പൊട്ടൻ ചതിക്കില്ല

എങ്കിലും വിഷം തിന്ന

മർത്യന്റെ വേദനകൾ

മായ്ക്കുവാൻ കുട്ടനെ കിട്ടുള്ളൂ 

കുട്ടനെ കൂട്ടുള്ളു

കുട്ടനെ കൂട്ടുള്ളു

Song information

Music: സെൽജുക് റുസ്തം

Lyricist: ഹരീഷ് പല്ലാരം

Singer: ജോഫി ചിറയത്ത്

Film/album: സർക്കാസ് സിർക 2020

Explore this song

Song video

Watch on YouTube