Malayalam lyrics

കണ്ണും കണ്ണും തമ്മിൽ നോക്കിയിരുന്നാല്

നെഞ്ചിനകത്തൊരു ബിംബം

ഈ കാതിനകത്തൊരി രംബം

പിന്നെ ചൊല്ലാൻ കഴിയാത്തൊരിമ്പം

അഞ്ചാം പനി പോലെ നമ്മളിലെ തന്നെ

സംഗതിയാണിതെന്റമ്മോ 

വരും നേരമറിഞ്ഞൂടിന്റമ്മോ 

വന്നാ പോവാനും പാടാണെന്റമ്മോ 

ഞെട്ടലാ ഉള്ളു കൊളുത്തി പിടച്ചിലാ 

തിരികത്തലാ ഉയിരുരുകി പൊഴിയലാ

മഴ ചാറ്റലാ തോർന്നിടാതെ പെയ്യലാ

നിന്നിലോ നിറയുന്നിതാ എന്റെ ഉലകം മുഴുവനും

കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ 

നിന്റെ ഉള്ളം കയ്യിലെ പൊന്നു നൂലിൻ

തുമ്പിലാടും ഞാനൊരോമൽ ബൊമ്മയാ

കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ

പൊന്നു നൂലിൻ തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ

ഈയാം പാറ്റ പോലെ നീയെന്ന തീയിൽ

പാറി പറന്നെത്തി  ഞാനേ

 മെയ്യാകെ കരിഞ്ഞാലും പൊന്നേ

ഉള്ളാകെ പരക്കുന്നതേനേ

നാഴികയേറെ ഞാനീ കാലടി തേടി വന്നേ

ഇഷ്ടം മറ്റൊരു കാന്തം പോൽ ചുറ്റിവലിക്കുന്നേ

കണ്ണിമ പൂട്ടാതെന്നും മുന്നിലിരുന്നീടാമേ

ജന്മം നിൻ കരതാരിൽ ചെമ്പക പൂവിതളായേകാം

ഞെട്ടലാ ഉള്ളു കൊളുത്തി പിടച്ചിലാ 

തിരികത്തലാ ഉയിരുരുകിപൊഴിയലാ

മഴ ചാറ്റലാ തോർന്നിടാതെ പെയ്യലാ

നിന്നിലോ നിറയുന്നിതാ എന്റെ ഉലകം മുഴുവനും

കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ പൊന്നു നൂലിൻ

തുമ്പിലാടും ഞാനൊരോമൽ ബൊമ്മയാ

കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ

പൊന്നു നൂലിൻ തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ

കണ്ണും കണ്ണും തമ്മിൽ നോക്കിയിരുന്നാല്

നെഞ്ചിനകത്തൊരു ബിംബം

ഈ കാതിനകത്തൊരി രംബം

പിന്നെ ചൊല്ലാൻ കഴിയാത്തൊരിമ്പം

അഞ്ചാം പനി പോലെ നമ്മളിലെത്തണ

സംഗതിയാണിതെന്റമ്മോ 

വരും നേരമറിഞ്ഞൂടിന്റമ്മോ 

വന്നാ പോവാനും പാടാണെന്റമ്മോ

Song information

Music: എസ് തമൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: ശ്രീകൃഷ്ണ വിഷ്ണുബോട്‌ല

Film/album: അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ്

Explore this song