Malayalam lyrics

ഓമലാളെ നിന്നെയോർത്ത്

കാത്തിരിപ്പിൻ സൂചിമുനയിൽ

മമകിനാക്കൾകോർത്ത്കോർത്ത്

ഞാന്‍  നിനക്കൊരുമാലതീർത്തു,

ജീവിതത്തിൻ സാഗരത്തിൽ

വിരഹ വേദനയും തുഴഞ്ഞ്

കണ്ടതില്ലാ നിന്നെ മാത്രം

കടലു നീയെന്നറിയുവോളം

പ്രണയ മഴയുടെ  നൂലിനറ്റം

പട്ടമായ് ഞാൻ പാറി പാറി

കണ്ടതില്ലാ നിന്നെയല്ലാ

തൊന്നുമീ പ്രപഞ്ചത്തിൽ

അസ്തമിക്കാൻ  വെമ്പിനിൽക്കും

സന്ധ്യയിൽ ഞാന്‍  കാത്തു നില്പൂ

തെന്നലായ് നീ പുൽകുമെങ്കിൽ

ചാർത്തിടാമീ ഹൃദയ മാല്യം

Song information

Music: റാസ റസാക്ക് യൂനുസ് സലിം

Lyricist: യൂനുസ് സലിം

Singer: റാസ റസാക്ക് ഇംതിയാസ് ബീഗം

Film/album: ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം

Explore this song