Malayalam lyrics
ഓ തിങ്കൾ പക്ഷീ കാർമേഘക്കൂടും വാനിൽ മറഞ്ഞോ ഓ കണ്ണീർ മുത്തായ് ഈ മഞ്ഞുനീർ പോൽ ഭൂവിൽ പൊഴിഞ്ഞോ നിലാപ്പൂ തൂകും രാവിനായ് സദാ നെയ്യാമ്പൽ കേഴവേ ഓ നിന്നെത്തന്നെ ഉള്ളിൽക്കൊള്ളുമെന്റെ സ്വപ്നത്തിൽ മുത്തു് (ഓ തിങ്കൾ പക്ഷീ) കനവിലേ മരുമരീചിക നീർത്തടം കരളിലേ കനൽ പ്രവാഹം തീക്ഷ്ണമേ ഓ കൊഞ്ചൽ നാദമായ് മാറുമീ മാർത്തടം മഴനിലാത്തേൻ ചൊരിക നീ അരുമയേ (ഓ തിങ്കൾ പക്ഷീ) ഇരവിലേ വിടരുമുന്മദപ്പൂവു നീ മുകരുവാന്‍ അണവതാരോ ഭ്രാന്തമായ് ഓ മണ്ണിന്‍ ദാഹമായ് പെയ്ക നീ സാന്ത്വനം കുളിർനിലാപ്പാൽത്തെളിമയായ് വരിക നീ (ഓ തിങ്കൾ പക്ഷീ)
Song video
Song information
Music: ശരത്ത്
Lyricist: മുരുകൻ കാട്ടാക്കട
Singer: കെ എൽ ശ്രീറാം
Raaga: രസികരഞ്ജിനി
Film/album: തൽസമയം ഒരു പെൺകുട്ടി
Explore this song
- Singer: കെ എൽ ശ്രീറാം
- Film / album: തൽസമയം ഒരു പെൺകുട്ടി
- Composer: ശരത്ത്
- Lyricist: മുരുകൻ കാട്ടാക്കട