Malayalam lyrics
ഓംകാരരൂപനല്ലേ ഔരസപുത്രനല്ലേ ഓംകാരമൂര്‍ത്തിയല്ലേ ഐങ്കരസോദരനേ എന്നെ തുണച്ചീടണേ എന്നില്‍ തെളിഞ്ഞീടണേ അയ്യപ്പസ്വാമിയപ്പാ വില്ലാളിവീരനയ്യാ ഏഴരില്‍ തോഴനല്ലേ പുണ്യം ചൊരിഞ്ഞോനല്ലേ ഏണവിലോചനനേ പാപവിമോചകനേ തൂമലര്‍ശോഭിതനേ നിത്യനിരാമയനേ (എന്നെ തുണച്ചീടണേ ) പാരില്‍ പരാപരനേ നേരില്‍ നിരാമയനേ പൂവില്‍ കെടാവിളക്കേ നാടിന്‍ മണിക്കുരുന്നേ പാടിടുന്നേനയ്യാ നെയ്യഭിഷേകപ്രിയാ (എന്നെ തുണച്ചീടണേ ) പാപവിമോചകനേ വില്ലാളിവീരനല്ലേ മായാമനോഹരനേ പാര്‍വതിലാളിതനേ ഗര്‍വ്വമൊടുക്കീടണേ കാര്‍ത്ത്യായനിസുതനേ (എന്നെ തുണച്ചീടണേ ) അത്തല്‍ ഒഴിച്ചീടുവാന്‍ ഹൃത്തില്‍ എഴുന്നള്ളണേ ഭക്തി വിളങ്ങീടുവാന്‍ കള്ളം ഒഴിച്ചീടണേ ഉള്ളം തുറന്നീടുന്നേന്‍ പന്തളംബാലകനേ (എന്നെ തുണച്ചീടണേ ) സന്താപനാശകനേ ലോകേശ്വരന്‍ വരണേ സൗഭാഗ്യദായകനേ സര്‍വ്വേശ്വരാ തുണയ്ക്ക ധരണിപാലകനേ മഹിഷി ഘാതകനേ (എന്നെ തുണച്ചീടണേ ) കര്‍പ്പൂരദീപപ്രഭ നെയ്യു്വിളക്കിനും പ്രഭ അയ്യപ്പസ്വാമിപ്രഭ തിരുവാഭരണം പ്രഭ പൊന്നമ്പലം പ്രഭയാല്‍ പുഞ്ചിരിപ്പൊന്‍മയമായി (എന്നെ തുണച്ചീടണേ ) ദേവാദിദേവകളാല്‍ പൂജിതനല്ലോ അയ്യന്‍ മാമുനിവൃന്ദങ്ങളാല്‍ സേവിതനല്ലോ അയ്യന്‍ സത്യസ്വരൂപമയ്യന്‍ മാമലവാസന്‍ അയ്യന്‍ (എന്നെ തുണച്ചീടണേ ) (3) വരികൾ ചേർത്തത്.. മധുസൂദനൻ നായർ എസ്
Song information
Music: അജിത് പ്രദീപ്
Lyricist: പ്രദീപ് ഇരിഞ്ഞാലക്കുട
Singer: പ്രദീപ്
Film/album: മകരദീപം (2005)
Explore this song
- Singer: പ്രദീപ്
- Film / album: മകരദീപം (2005)
- Composer: അജിത് പ്രദീപ്
- Lyricist: പ്രദീപ് ഇരിഞ്ഞാലക്കുട