Malayalam lyrics
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ തുടു നെഞ്ചിന്നുള്ളിൽ പതിയെ പതിയെ തഴുകി മിഴിവേകും കനവുകളാണോ.. മനസ്സോരം പുതുമഴയാണോ.. അരിയമോഹം പീലിനീർത്തുമൊരു നഗരസന്ധ്യകൾ പോലെ... ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ വാനിലെ പൊൻ താരാകണങ്ങൾ തേടിയോ ഈ നെഞ്ചോരം.. ഈ ഈണം സായന്തനങ്ങൾ കാണുവാൻ കണ്‍ നീർത്താതെ.. ഓർമ്മ മായും വഴിയിലൂടെ ആരിമറിയാ തീരമേറി പതിയെ പാഴ്മുഖം ആഴിതേടും ഈ മോഹജാലം മെല്ലെ മെല്ലെ പുഴപോലെ .. ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ മൂകമാം നീലാമ്പരം പോൽ മാഞ്ഞുവോ എൻ കനവോളം പോയ് വരും രാപ്പകലുകളൊന്നും .. മിണ്ടുവാൻ മൊഴി തന്നീലാ നിഴലുചായും നിനവ് പോലും.. ഈറനാം തണൽ തന്നീലാ വെറുതെയീ മനം.. മൂകമാവാനീ ജീവരാഗം മെല്ലെ മെല്ലെ ഉലയുമ്പോൾ... ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ മിഴിവേകും കനവുകളാണോ.. മനസ്സോരം പുതുമഴയാണോ.. അരിയമോഹം പീലിനീർത്തുമൊരു നഗരസന്ധ്യകൾ പോലെ... ഒരു വേനൽ കാറ്റായ്.. മെല്ലെ മെല്ലെ ആരോ
Song information
Music: വിനു തോമസ്
Lyricist: പ്രകാശ് മാരാർ
Singer: സുദീപ് കുമാർകെ എസ് ചിത്ര
Film/album: കനൽ
Explore this song
- Singer: സുദീപ് കുമാർകെ എസ് ചിത്ര
- Film / album: കനൽ
- Composer: വിനു തോമസ്
- Lyricist: പ്രകാശ് മാരാർ