Malayalam lyrics
ഒരു വാക്കുപോലും പറയാതെ ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ (2) കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ ഇണക്കിളി മുൻപേ പറന്നുപോയി ഒരു നിഴൽ പോലെ മറഞ്ഞു പോയി ... ഒരു വാക്കുപോലും പറയാതെ ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ മാനം മാടി വിളിച്ചപ്പോൾ പാവം മലർക്കിളി കൂടെ പറന്നേ പോയി (2) തോളത്തെടുത്തു നടന്നിട്ടും താരാട്ടു പാടി ഉറക്കീട്ടും.. മോഹം തീരാതെ തീരാതെ നിന്നേ പോയ് ഒരു വാക്കുപോലും പറയാതെ ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ (2) കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ ഇണക്കിളി മുൻപേ പറന്നുപോയി ഒരു നിഴൽ പോലെ മറഞ്ഞു പോയി ...
Song information
Music: നിഖിൽ പ്രഭ
Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer: പ്രവീൺ അയ്യർ
Film/album: മധുരമീ യാത്ര
Explore this song
- Singer: പ്രവീൺ അയ്യർ
- Film / album: മധുരമീ യാത്ര
- Composer: നിഖിൽ പ്രഭ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി