Malayalam lyrics

I wanna leave my life for you baby,

Come on an tell me that you feel it too...

I wanna leave my life for you baby,

You got to tell me that you feel it too...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂവിരിഞ്ഞൂ...

അതിലായിരമാശകളാലൊരു പൊൻ‌വല നെയ്യും...

തേൻ‌വണ്ടു ഞാൻ...

അലരേ... തേൻ‌വണ്ടു ഞാൻ...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂവിരിഞ്ഞൂ...

അതിലായിരമാശകളാലൊരു പൊൻ‌വല നെയ്യും...

തേൻ‌വണ്ടു ഞാൻ...

അലരേ... തേൻ‌വണ്ടു ഞാൻ...

അധരമമൃതജലശേഖരം

നയനം മദനശിശിരാമൃതം

ചിരിമണിയിൽ ചെറുകിളികൾ...

മേഘനീലമൊഴുകി വരൂ... 

പൂഞ്ചുരുള്‍ ചായല്‍...

എന്തൊരുന്മാദം... എന്തൊരാവേശം...

ഒന്നു പുൽകാൻ... ഒന്നാകുവാൻ....

അഴകേ ഒന്നാകുവാൻ...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂവിരിഞ്ഞൂ...

അതിലായിരമാശകളാലൊരു പൊൻ‌വല നെയ്യും...

തേൻ‌വണ്ടു ഞാൻ...

അലരേ... തേൻ‌വണ്ടു ഞാൻ...

യേ.. യേ....

കളഭനദികളൊഴുകുന്നതോ 

കനകനിധികളുതിരുന്നതോ

പനിമഴയോ പുലരൊളിയോ

കാലഭേദമെഴുതിയൊരീ... 

കാവ്യസംഗീതം...

കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം

അതിൽ വീഴും... തേൻ‌വണ്ടു ഞാൻ...

നനയും... തേൻ‌വണ്ടു ഞാൻ....

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂവിരിഞ്ഞൂ...

അതിലായിരമാശകളാലൊരു പൊൻ‌വല നെയ്യും...

തേൻ‌വണ്ടു ഞാൻ...

അലരേ... തേൻ‌വണ്ടു ഞാൻ...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂവിരിഞ്ഞൂ...

അതിലായിരമാശകളാലൊരു പൊൻ‌വല നെയ്യും...

തേൻ‌വണ്ടു ഞാൻ...

അലരേ... തേൻ‌വണ്ടു ഞാൻ...

I wanna leave my life for you baby,

Come on an tell me that you feel it too...

I wanna leave my life for you baby,

You got to tell me that you feel it too...

I wanna leave my life for you baby,

Come on an tell me that you feel it too...

I wanna leave my life for you baby,

You got to tell me that you feel it too...

Song video

Watch on YouTube

Song information

Music: ശ്യാംദീപക് ദേവ്

Lyricist: ബിച്ചു തിരുമല

Singer: വിജയ് യേശുദാസ്

Film/album: തേജാഭായ് & ഫാമിലി

Explore this song