Malayalam lyrics

ഒരു പഴുത്തില കൂടി കൊഴിയുകയായ് കാറ്റിൽ
ഒരു മഞ്ഞക്കിളിയുടെ തൂവൽ പോലെ (2)
പ്രിയ തരു  കഥയോർത്തു നിന്നു
ഇവളെന്റെ പ്രിയ പുത്രി ദുഃഖപുത്രി..(2)
(ഒരു പഴുത്തില...)

ഒരു നാൾ തളിരായ് തുടുത്തുണർന്നു
സൂര്യ കിരണങ്ങൾ കോരിക്കുടിച്ചു നിന്നു..(2)]
സുഖകരമാം ആ താപമേറ്റു വാങ്ങി
ശിഖരത്തിൻ സിരകളിൽ ഒളി പകർന്നു
മോഹങ്ങൾ മൊട്ടിട്ടുണർന്നു
നെഞ്ചിൽ സ്നേഹം തുടി കൊട്ടി നിന്നു
(ഒരു പഴുത്തില...)

എരിയും വെയിലിൻ നഖക്ഷതങ്ങൾ
ശ്യാമ ഹരിതമാം മെയ്യിൽ മുറിവുകളായ് (2)
ഇനിയവൾക്കാവില്ല സൂര്യതാപം
മാതൃസിരകളിൽ ഏറ്റു പകർന്നു നൽകാൻ
താഴില കാറ്റിലമർന്നു
ഇനി താവളമെവിടെ
എവിടെ.. എവിടെ
(ഒരു പഴുത്തില...)

Song information

Music: മങ്കട ദാമോദരൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്

Film/album: കളഭമഴ

Explore this song