Malayalam lyrics

ഒരു തീരാനോവുണരുന്നു

അറിയാതെയെന്നരികെ

മിഴിനീരിൻ പൂവുതിരുന്നു

പറയാതെയെന്നരികെ

തിരയാളും കടലാഴം

ഒരു വേനലായണയേ

തണലേകും പ്രിയരാഗം

മൊഴിതേടിയിന്നിവിടെ

ഒരു തീരാനോവുണരുന്നു

അറിയാതെയെന്നരികെ

മിഴിനീരിൻ പൂവുതിരുന്നു

പറയാതെയെന്നരികെ

ദൂരെ മായാ മൗനമേതോ

നീറും ശ്രുതിയായ് നിന്നു

രാവുറങ്ങാ മേഘമേതോ

നോവിൻ മഴയായ് വന്നു

പകരമാരും ഇല്ല നിൻ

മധുരമോടെൻ ചാരെ

പിടയുമുള്ളം കാണുവാൻ

മിഴി തലോടാനെന്നും

ഇടറി വീഴും വീഥികളിൽ

കനിവുപോലെന്നരികിൽ വരാൻ

ഉംംം...

ഒരു തീരാനോവുണരുന്നു

അറിയാതെയെന്നരികെ

മിഴിനീരിൻ പൂവുതിരുന്നു

പറയാതെയെന്നരികെ

പാതിരാവിൽ മാഞ്ഞ മേഘം

വെറുതെ മിഴിനീർ മഴയായ്

പാതി ദൂരെ പോയ കാലം

ഇനിയും വരുമോ ഇതിലേ

മധുരമേകും നാളുകൾ

മകരമഞ്ഞിൻ കുളിരായ്

തിരികെ എന്നിൽ ചേരുവാൻ

വരികയെന്നാണിനിയും

മറയുമോരോ ഓർമ്മകളും

ഒഴുകിയെന്നിൽ ഇതളുകളായ്

ഉംംം..

ഒരു തീരാനോവുണരുന്നു

അറിയാതെയെന്നരികെ

മിഴിനീരിൻ പൂവുതിരുന്നു

പറയാതെയെന്നരികെ

Song information

Music: പ്രിൻസ് ജോർജ്

Lyricist: ജിസ് ജോയ്

Singer: കെ എസ് ചിത്രഅഭിജിത്ത്‌ കൊല്ലം

Raaga: ദർബാരികാനഡ

Film/album: മോഹൻ കുമാർ ഫാൻസ്

Explore this song