Malayalam lyrics
ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ഇഷ്ടങ്ങളെല്ലാമേ കീഴ്മേൽ മറിഞ്ഞേ കഷ്ടത്തിലാകുന്നേ മിന്നാമിന്നി വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ വീശീടും വാക്കിന്റെ പേരിൽ കഥയാകെ മാറിപ്പോയെ കളി കൈയും വിട്ടേ പാഞ്ഞേ ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക മങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നീ നാടിന്റെ കണ്ണാകെയും ഒപ്പത്തിൽ പോരുന്ന സ്വന്തം നിഴലുപോലെ മിണ്ടാതെ ഒറ്റുന്ന പോലെ...ഗതിമുട്ടിപ്പോകുന്നയ്യാ ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്..
Song information
Music: കൈലാഷ് മേനോൻ
Lyricist: മനു മൻജിത്ത്
Singer: ആന്റണി ദാസൻ
Film/album: തീവണ്ടി
Explore this song
- Singer: ആന്റണി ദാസൻ
- Film / album: തീവണ്ടി
- Composer: കൈലാഷ് മേനോൻ
- Lyricist: മനു മൻജിത്ത്