Malayalam lyrics

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു

പ്രണയം ഒഴുകും പുഴയാണെന്നു [2 ]‍

ഒഴുക്കില്‍ നീ അറിഞ്ഞു

തണുപ്പില്‍ നീ അറിഞ്ഞു

പുഴയിന്‍‍ കൊലുസ്സിന്‍ ചിരിയാണെന്നു [2]

ഒരിക്കല്‍ നീ പറഞ്ഞു...
ചിലപ്പോള്‍ ഞാന്‍ കൊതിക്കും

ഒളിച്ചു ഞാന്‍ കൊതിക്കും

നീയെന്‍ അരയന്ന കിളി ആണെന്നു... ആ.. ആ.. ആ..

കളിയാടി നീ നടക്കും

പലകുറി നീ മറക്കും

ഞാനൊ കടവത്തു തനിച്ചാണെന്നു ..

ഞാനും കടവത്തു തനിച്ചാണെന്നു[2]

ഒരിക്കല്‍ നീ പറഞ്ഞു...പതുക്കെ നീ പറഞ്ഞു...

പിണങ്ങും നീ പറഞ്ഞോ

കിണുങ്ങും നീ മൊഴിഞ്ഞോ....

മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു

കടവത്തു ഞാന്‍ അണഞ്ഞു

അരികത്തു ഞാന്‍ അറിഞ്ഞു

നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു [2 ]

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു

പ്രണയം ഒഴുകും പുഴയാണെന്നു ...

Song video

Watch on YouTube

Song information

Music: അലക്സ് പോൾ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: ജി വേണുഗോപാൽമഞ്ജരി

Raaga: വൃന്ദാവനസാരംഗ

Film/album: പോസിറ്റീവ്

Explore this song