Malayalam lyrics
ഏകാ ... ഏകാ ... നീ ഏകയായ് ഓരോ ഓരോ നേരങ്ങളിൽ ഉരുകിയ മനമോടെ ചിതറിയ മൊഴിയോടെ മിഴി കാണാവഴിയേതോ തിരയുന്നുവോ ഏകാ ... ഏകാ ... നീ ഏകയായ് ഓരോ ഓരോ നേരങ്ങളിൽ വിണ്മുകിലല തേടുന്നൊരു വെൺതൂവലായ് നോവിൻ കനലാളുന്നൊരു തീയായവൾ നെഞ്ചകമതിലേതോ പൊരുളാഴുന്നുവോ നിൻ വാഴ്വിൽ തലോടുന്നതാരാണിതാ ഉയിരേ ... ഉയരൂ ... കനവിൻ ചിറകിൽ അണയൂ ഉയിരേ ... ഉയരൂ ... കനവിൻ ചിറകിൽ അണയൂ ഏകാ ... ഏകാ ... നീ ഏകയായ് ഓരോ ഓരോ നേരങ്ങളിൽ ഇരുമെയ് ഇരുമെയ് നിനക്കായി നിന്മെയ് ഒരു പൂന്തളിരോ നിനക്കുള്ളിലായ് വിധിതന്നഴികൾ തുറക്കുന്നിതാരോ മലർക്കാലമെങ്ങോ തിളങ്ങുന്നുവോ ഓ ... പുലർത്താരമേ ഓ ... ഇരുൾ മാറ്റുമോ ഓ ... നിലാ മൗനമേ കനൽക്കാടിലാടാതെ വാടാതെ വാ ഉയിരേ ... ഉയരൂ ... കനവിൻ ചിറകിൽ അണയൂ ഉയിരേ ... ഉയരൂ ... കനവിൻ ചിറകിൽ അണയൂ ഏകാ ... ഏകാ ... നീ ഏകയായ് ഓരോ ഓരോ നേരങ്ങളിൽ
Song information
Music: വരുൺ ഉണ്ണി
Lyricist: ബി കെ ഹരിനാരായണൻ
Singer: കാർത്തിക്
Film/album: ആസാദി
Explore this song
- Singer: കാർത്തിക്
- Film / album: ആസാദി
- Composer: വരുൺ ഉണ്ണി
- Lyricist: ബി കെ ഹരിനാരായണൻ