Malayalam lyrics
എവിടെയെൻ ദു:ഖം മറച്ചുവെക്കും ഞാൻ എങ്ങനെ കണ്ണീരടക്കി നിർത്തും ഉളളിൽ കൊടുങ്കാറ്റ് വീശിഉണരുമ്പോൾ എങ്ങനെഞാൻ സ്നേഹവീണ മീട്ടും തോഴി എങ്ങനെ ഞാൻ കരയാതിരിക്കും [ എവിടെയെൻ.... നാംനട്ട പൊന്നശോകത്തിൽ ആർദ്രമാം ശോണപുഷ്പങ്ങൾ വിരിയില്ലേ നാംനട്ട പൊന്നശോകത്തിൽ ആർദ്രമാം ശോണപുഷ്പങ്ങൾ വിരിയില്ലേ സ്വപ്നങ്ങൾ മായുന്ന രാവിൻ കളിത്തട്ടിൽ മുറിവേറ്റ തിങ്കളിനി വരില്ലേ ഇത്രമേൽ സ്നേഹിച്ചതെന്തിനു നാമെന്നറിയാതെ കേഴുന്നു ഹൃദയം [ എവിടെയെൻ... പൊയ്പോയ ബാല്യത്തിൻ കൈവളയൊച്ചയും കാൽപാടുകൾ നൊന്ത കൗമാരവും പൊയ്പോയ ബാല്യത്തിൻ കൈവളയൊച്ചയും കാൽപാടുകൾ നൊന്ത കൗമാരവും എല്ലാം മറക്കാൻ കഴിഞ്ഞെങ്കിലെന്നു ഞാൻ വെറുതേയിന്നാശിച്ചുപോയി നിന്റെയി പൊൻമുഖം കൈക്കുമ്പിളിൽ കോരി എടുക്കട്ടെ കാണട്ടെ നൂറുവട്ടം [ എവിടെയെൻ.....
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: നവീൻ നമ്പൂതിരി
Film/album: പഞ്ചപാണ്ഡവർ
Explore this song
- Singer: നവീൻ നമ്പൂതിരി
- Film / album: പഞ്ചപാണ്ഡവർ
- Composer: കൈതപ്രം
- Lyricist: കൈതപ്രം