Malayalam lyrics

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ..

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം

ഒത്തുവന്നപോൽ..

ചിലരുടെ തോർത്തു കീറിപ്പോയ കാര്യം

ഓർത്തു പോകവേ..

അലകടൽ കാറ്റിനു നീ

കാതുകുത്താൻ പാടുപെടേണ്ടാ

സദാചാര സേനാപതി വീരാ...

പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ..

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ... (2)

ലല്ലല്ലാ ...ലാലലല്ലാ ലാ ...

ലല്ലല്ലാ ...ലാലലല്ലാ ലാ ...

ചെമ്മീൻ ചാട്യാൽ മുട്ടോളം..

പിന്നേം ചാട്യാൽ ചട്ട്യോളം...

ചുമ്മാ.. ഊതാൻ നോക്കാതെ

തായം കളിക്കാൻ നിക്കാതെ...

വട്ടം ചുറ്റിച്ചോരെല്ലാം..

വട്ടപൂജ്യം പോലായേ...

വെട്ടം കാണാൻ കൊതിയായേ...

വെട്ടത്തിറങ്ങാൻ മടിയായേ

കലിവേഷം പോയെടാ

ഇനി വേഷം മാറെടാ...

മലയാറ്റൂർ പള്ളിയിലൊരു

കുരിശും കൊട നേരാം

മലപോലെ വന്നത്..

എലിപോലെ പാഞ്ഞെടാ

ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു

പൊടിയൂത്തുകളേ..

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ..

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം

ഒത്തുവന്നപോൽ

ചിലരുടെ തോർത്തു കീറിപ്പോയ കാര്യം

ഓർത്തു പോകവേ..

അലകടൽ കാറ്റിനു നീ

കാതുകുത്താൻ പാടുപെടേണ്ട

സദാചാര സേനാപതി വീരാ...

പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ..

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ... (2)

Song information

Music: ഷാൻ റഹ്മാൻ

Lyricist: അനിൽ പനച്ചൂരാൻസൂസന്ന

Singer: വിനീത് ശ്രീനിവാസൻരഞ്ജിത് ഉണ്ണി

Film/album: വെളിപാടിന്റെ പുസ്തകം

Explore this song