Malayalam lyrics

എന്നിലലിയാതെ നീയിതെന്തേ

കാർനിഴലിലാകെ വാനം നീളേ

നെഞ്ചിലാകെ ചാഞ്ഞ വെണ്ണിലാവിൻ

പൊന്മുരളി കേട്ട് ഈറനായി

 

ഹൃദയമാം തുലാമഴ ചെരുവിലായ്

നിറമേകുന്നീ കിനാവുകളടരുകിൽ

പ്രണയമാം മധുഗാനം അകലവേ

ഏതോ തീരം നീർമണിയുതിരിടും

പൂവല്ലിക്കാറ്റെൻ നെഞ്ചിൽ ചേർന്നു പാടി

നാം കണ്ട മാനസങ്ങൾ കാറ്റിലാടീ (എന്നിലലിയാതെ)

 

അരികിലെ അനാവൃതമഴകു നീ

അനുരാഗത്തിൻ പരാഗണമുയരുമോ

അരുമയാം അകതാരിൽ ഒഴുകുമീ

മായാജാലം പോൽ മറയുകയോ നീ

പൂവല്ലിക്കാറ്റെൻ നെഞ്ചിൽ ചേർന്നു പാടി

നാം കണ്ട മാനസങ്ങൾ കാറ്റിലാടീ (എന്നിലലിയാതെ)

Song information

Music: മനോജ് രാമനാഥൻ

Lyricist: വിശാൽ ജോൺസൺ

Singer: വെങ്കട്ട്

Film/album: അകമറിയാതെ

Explore this song