Malayalam lyrics
ആ....ആ.....ആ.... എന്നും കാമിനികൾ പാടും ഗീതകം ഇന്നെൻ കല്പനയിൽ തൂകും മാധുര്യം എന്നിൽ തേനിഴ പാകി നീ ഏകരാഗം മീട്ടി നീയാം സ്പന്ദനം എന്നിൽ നിറയുമ്പോൾ (എന്നും കാമിനികൾ ......) എന്നുള്ളിൻ തീരം മുകുളമണിയുന്നു എൻ നാദം നിന്നോർമ്മയായ് തരംഗമാകെ എന്നുള്ളിൻ ഓരം ആർദ്രമാക്കുന്നു നീയെന്റെ സംഗീതമേ ഒരു കിനാവിൻ വാടിയിൽ നറുനിലാവിൻ കാന്തിയായ് ഞാൻ നിന്നെ വന്നെതിരേൽക്കും മോഹങ്ങൾ പൊൻപെതിരേൽക്കും പ്രണയസാഗരവീചി തഴുകി വരും ഈ സ്വരം (എന്നും കാമിനികൾ ......) എങ്ങോ നിൻ ചാരെ ഒഴുകിയെത്തുന്നു ദൂരെ നിൻ ഏകാന്തമാം ഹരിതഭൂവിൽ മുൻപിൽ നിൻ രൂപം കണ്ടു പാടുന്നു എൻ കണ്ണിൻ സായൂജ്യമേ മാരിവില്ലുകൾ നെയ്തു നീ മധുരമൊത്തിരി പെയ്തു നീ രോമാഞ്ചം കൊണ്ടു പൊതിഞ്ഞു ആത്മാവിൽ നിന്നു തുടിക്കെ പ്രണയസൗഭഗ ധാര കോരി വരും ഈ സ്വരം (എന്നും കാമിനികൾ ......)
Song video
Song information
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: മാന്ത്രികച്ചെപ്പ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മാന്ത്രികച്ചെപ്പ്
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ