Malayalam lyrics
എന്നും എൻ കാവൽ നീയേ എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും അൻപാലെയെന്നകമെരിവൂ പൊൻ ചിറകേ നിനക്കായ് നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ വാനവും വെൺമേഘവും കടന്നു പോകു നീ അനന്തമാം വിഹായസ്സിൽ പറന്നു പാറൂ നീ നീയേ എന്നും എൻ ചേക്ക എന്തോരം ദൂരം പോന്നാലും എൻ ചില്ലേ എന്നാളും അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് ഞാനേ ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷീ എൻ കാവലേ എൻ കാനലേ അകന്നു പോകിലും കണ്ണെത്തിടും വിഹായസ്സായ് അരികിലുണ്ട് ഞാൻ പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ്മപ്പക്ഷികൾ ചേക്കേറി നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ ഉയിരായ് .... ഉടലായ്... പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ്മപ്പക്ഷികൾ ചേക്കേറി എൻ ഓർമ്മപ്പക്ഷികൾ ചേക്കേറി നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ ലോകമെമ്പാടും ഒന്നായ് കിനാവിൽ വീട് ... എന്റെ നാട് എന്ന ഭേദം പോയ് സ്നേഹമെന്ന തീ ആളും കിനാവിൽ കത്തിത്തീരാ താരകങ്ങളല്ലേ നമ്മൾ എൻ കതകേ എൻ ജനലേ പൊൻ കനവേ കൺ തുറക്കൂ കൺ തുറക്കൂ വെൺപകലായ് എൻ ഉയിരേ എൻ ഉടലേ എൻ മനമേ ചിറകാർന്നു ചിതം പോലെ ചരിക്കൂ എന്നും എൻ കാവൽ നീയേ എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ എൻ കാതലേ ... എൻ ഓമലേ ... പറന്നുയർന്നു പോ അനന്തമാം വിഹായസ്സിൽ ഉയർന്നുയർന്നു പോ
Song information
Music: മാത്യൂസ് പുളിക്കൻ
Lyricist: അൻവർ അലി
Singer: കെ എസ് ചിത്രജി വേണുഗോപാൽ
Film/album: കാതൽ - ദി കോർ
Explore this song
- Singer: കെ എസ് ചിത്രജി വേണുഗോപാൽ
- Film / album: കാതൽ - ദി കോർ
- Composer: മാത്യൂസ് പുളിക്കൻ
- Lyricist: അൻവർ അലി