Malayalam lyrics

എന്താണ് എന്താണ്

ചിരി പടരണതെന്താണ്

മുട്ടായി തുണ്ടൊന്നലിയണ പോലാണ്‌

എന്താണ് എന്താണ്

കൺ വിടരണതെന്താണ്

ഉള്ളാകെ പൂത്തിരി കത്തണ  ചേലാണ്

പൊടിപാറണ നേരം

തുടി കൊട്ടി പയ്യെ

മുടിയിഴയത് കൊതി മിനുക്കിയ പോക്കാണ്

എരി വെയിലത് പുല്ലാണ്

അടി തടയില്ലയ്യാ

മണി മഴയത്  വഴിയേ പെയ്താ വീഴൂലാ

കൈ തട്ടികൊട്ടാൻ 

പട വെട്ടി പോകാൻ

തോളറ്റം മുട്ടി ദൂരം താണ്ടാം

ഉള്ളം കാൽ വച്ചാൽ 

പിന്നോട്ടൊന്നില്ല

ചെറു തോട്ടാവടി തണ്ടല്ല

എല്ലാരും ചൊല്ലുന്നേ പിള്ളേരാണെന്ന്!

എന്നാണോ ചൊല്ലുന്നേ മൂത്തോരായെന്ന് ????

 എന്നെന്നും എല്ലോരും ഒന്നെന്നാ ചൊല്ല്,

എല്ലാമിന്നെഴുതി കൂട്ടാൻ കടലാസ്സിൻ തുണ്ട് 

മേലെ വിണ്ണിലായ് മിന്നിമായുമാ മിന്നലിൽ നിന്ന് കൂത്താട്...

കൺതുറന്ന് നീ കാൺമ്പതൊക്കെയും 

നിന്റെയെന്നു നീ ചൊല്ലീട്...

നീ ചൊല്ലീട്...

ആറുമാരുമേ പോയിടാത്ത

മൺ പാത മേലെ നീ പാഞ്ഞോട് 

നീല രാവതിൽ കണ്ണിറുക്കി നീ....

പാരാകെ പാറേണം

ഭൂലോകം കാണേണം

ഈ നാടോ ചുറ്റേണം 

തരി മണലതിലിള വെയിലാടേണം

വാനോളം വളരേണം

രസമായി പാടേണം

പുതു വഴിയേ പായേണം

ചെറു ചിരിമഴ നിറമഴ നനയേണം

മാനത്തെ പൂരം കാണേണം

പാൽ ചുണ്ടിൽ ചൂളം മൂളേണം

ഒരു വെണ്ണിലാവേ തൊട്ട്

 ചെറു കൂട്ടിൽ കെട്ടാനൊത്ത്

 അതിനുന്നം  പിടിച്ചിട്ട്

 ഇനിയൂറ്റം കൊണ്ടേ നിന്ന്

മിന്നി മാഞ്ഞിടും

കണ്ണീറുക്കിടും

താരകങ്ങളെ നോക്കീടും

കൈ കൊടുപ്പത്തും ചാഞ്ഞുറങ്ങിടും

മാരിവില്ലിനെ മുത്തീടും

പഞ്ഞിപ്പോലൊരാ മേഘമാലയെ

എണ്ണി നോക്കിടാൻ കൊതിയാവും

മിന്നലിന്റെ പട വാളിതേന്തിടാൻ

ചട്ടം കെട്ടി പോരും

അമ്മാനം ചെമ്മാനം നോക്കാതെപ്പോഴും

 ആടുന്നെ പാടുന്നേ കുഞ്ഞി കാറ്റെന്നും...

Song information

Music: പി എസ് ജയ്‌ഹരി

Lyricist: അഹല്യ ഉണ്ണികൃഷ്ണൻ

Singer: യാസിൻ നിസാർ

Film/album: സ്താനാർത്തി ശ്രീക്കുട്ടൻ

Explore this song