Malayalam lyrics
എന്തേയീ മയക്കം.. മോഹാന്ധമലസം... നിൻ കൺകൾ പകരും മൊഴി നുകരും മധുശലഭം! കേൾക്കാത്ത നിനദം കാണാത്ത വദനം നീ മൂകമെഴുതും നിറമുതിരും പുതുപ്രണയം! അരികിൽ നീ അലസമായ് നിറഞ്ഞു മായവേ അറിയുകി,ല്ലകമേയെ- ന്താത്മ മർമ്മരം! തമ്മിൽ കാണുവാൻ കൊതിക്കും; നെഞ്ചിൽ ചായുവാൻ തുടിക്കും; തഞ്ചിക്കൊഞ്ചി നാം തുടങ്ങും തൊട്ടു തഴുകും;മുത്തം നുകരും! നിൻ മൊഴിയിൽ ലയരാഗ വർഷമോ? നീ അരികിൽ എന്നാത്മഹർഷമോ? ഇരവിൽ വിരസം അലയും മനസ്സിൽ അനഘ നിമിഷ മധുര പുളകം; കരങ്ങൾ പുണരും മനങ്ങൾ ഉണരും പ്രണയ ഭരിത സുഖദ നിമിഷം; തമ്മിൽ കാണുവാൻ കൊതിക്കും; നെഞ്ചിൽ-- ചായുവാൻ തുടിക്കും; തഞ്ചി-ക്കൊഞ്ചി നാം തുടങ്ങുന്നൊരു- ലയമായ് പദ ചലനം! ഈ പ്രണയം അവിരാമ യാത്രയോ? നിൻ ഹൃദയം അതെന്റെ മാത്രമോ? ഉതിരും മഴയിൽ നിറയും കുളിരും തരളം ഉലകിൽ ലഹരി പകരും; ഉടലിൽ ഉണരും അരിയ മണവും പടരും ഉയിരിൽ അമൃത കണവും തമ്മിൽ കാണുവാൻ കൊതിക്കും; നെഞ്ചിൽ ചായുവാൻ തുടിക്കും; തഞ്ചിക്കൊഞ്ചി നാം തുടങ്ങും തൊട്ടു തഴുകും;മുത്തം നുകരും! എന്തേയീ മയക്കം.. മോഹാന്ധമലസം... നിൻ കൺകൾ പകരും മൊഴി നുകരും മധുശലഭം! കേൾക്കാത്ത നിനദം കാണാത്ത വദനം നീ മൂകമെഴുതും നിറമുതിരും പുതുപ്രണയം!
Song information
Music: അശ്വത് നാഗനാഥൻ
Lyricist: രജീഷ് പാലവിള
Singer: രാകേഷ് ബ്രഹ്മാനന്ദൻ
Film/album: എഫ് ഐ ആർ
Explore this song
- Singer: രാകേഷ് ബ്രഹ്മാനന്ദൻ
- Film / album: എഫ് ഐ ആർ
- Composer: അശ്വത് നാഗനാഥൻ
- Lyricist: രജീഷ് പാലവിള