Malayalam lyrics

എത്രയും പ്രിയമുള്ളവളേ
ഇഷ്ടമാണ് നിന്നെ ഇഷ്ടമാണ്
എത്രയും പ്രിയമുള്ളവളേ
ഇഷ്ടമാണ് നിന്നെ ഇഷ്ടമാണ്
തേന്മലരെന്ന് നിന്നെ വിളിക്കില്ലാ
മാരിവില്ലെന്ന് ചൊല്ലി മയക്കിയില്ലാ
തേന്മലരെന്ന് നിന്നെ വിളിക്കില്ലാ
മാരിവില്ലെന്ന് ചൊല്ലി മയക്കിയില്ലാ
പൊഴിയുമീ പൂവുകളും മായുന്നു മഴവില്ലും
എന്റേ ജന്മ സുകൃതമേ നീ വർണ്ണമായി
എത്രയും എത്രയും

വരികയായി പുതുവാസരം
തരു നിരകളിൽ പൂന്തളിരുമായി (2)
ഒന്നുചേർന്നു വരവേൽക്കുവാൻ..
ഒന്നുചേർന്നു വരവേൽക്കുവാൻ
ഒന്നുചേർന്നു വരവേൽക്കുവാൻ
നമുക്കെത്ര പൗർണ്ണമികൾ..
നമുക്കെത്ര പൗർണ്ണമികൾ..
നമുക്കെത്ര പൗർണ്ണമികൾ..
എത്രയും എത്രയും എത്രയും... ആ..ആ

കവിത വന്നെന്റെ കരളിൽ തൊടും‌ പോലെ
കടന്നു വന്നൂ നീ... (2)
മൗനമായി നീ നിറഞ്ഞു..അലകളായി തിരകളാടി
മാനസ സാഗരത്തിൽ.. എൻ
പളുങ്കുചിപ്പിയിൽ മണിമുത്തായി നീ മാറി
മണിമുത്തായി നീ മാറി
മണിമുത്തായി നീ മാറി
മണിമുത്തായിനീ മാറി

എത്രയും പ്രിയമുള്ളവളേ
ഇഷ്ടമാണ് നിന്നെ ഇഷ്ടമാണ്
തേന്മലരെന്ന് നിന്നെ വിളിക്കില്ലാ
മാരിവില്ലെന്ന് ചൊല്ലി മയക്കിയില്ലാ
പൊഴിയുമീ പൂവുകളും മായുന്നു മഴവില്ലും
എന്റേ ജന്മ സുകൃതമേ നീ വർണ്ണമായി
എത്രയും പ്രിയമുള്ളവളേ..എത്രയും പ്രിയമുള്ളവളേ
എത്രയും പ്രിയമുള്ളവളേ..എത്രയും പ്രിയമുള്ളവളേ
എത്രയും പ്രിയമുള്ളവളേ...പ്രിയമുള്ളവളേ
പ്രിയമുള്ളവളേ...പ്രിയമുള്ളവളേ..പ്രിയമുള്ളവളേ
പ്രിയമുള്ളവളേ..

Song video

Watch on YouTube

Song information

Music: ശ്യാം ധർമ്മൻ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: നജിം അർഷാദ്

Film/album: ഡയൽ 1091

Explore this song