Malayalam lyrics

എങ്കിലുമെൻ ചെന്താമരേ

നിന്നേ തൊടാനെന്തുമോഹം

ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ

മെല്ലെ മേനിയിലൊന്നുരുമ്മാൻ

ഞാനും നീയും കാത്തിരുന്നൂ

കണ്ണിൽ കണ്ണിൽ നോക്കിനാം നിൽക്കേ

കാലങ്ങൾ പോകയായ് ചേർന്നിടാതേ 

മോഹമെന്ന  ചിലങ്കയിൽ നിന്നും 

വീഴും  രണ്ടോമൽ മുത്തുപോലേ 

തമ്മിൽ പുൽകാതെ മൗനമായ്

പ്രേമം തീയായ് മാറുന്നുവോ ?

എങ്കിലുമെൻ മന്ദാരമേ 

നിന്നേ തൊടാനെന്തുമോഹം

ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ

മെല്ലെ മേനിയിലൊന്നുരുമ്മാൻ

ഞാനും നീയും കാത്തിരുന്നൂ

Song information

Music: ആനന്ദ് മധുസൂദനൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: പി ജയചന്ദ്രൻസിതാര കൃഷ്ണകുമാർ

Film/album: കൃഷ്ണൻകുട്ടി പണിതുടങ്ങി

Explore this song