Malayalam lyrics

ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി
നോവുന്ന തെന്നലിൻ നെഞ്ചിലെ
ആദിതാളമെങ്ങോ തേങ്ങി
കണ്ണീർ തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി...)
ചാമരങ്ങൾ വാടി കളിത്താരകങ്ങൾ മാഞ്ഞു
ഓണവില്ലു വീണുടഞ്ഞുപോയ്
തേക്കു പാട്ടിലൊഴുകി തേനരിമ്പുകൾ
ആരവങ്ങളിൽ അറിയാതെ വീഴും
കണ്ണീർ തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി...)
രാ‍വിറമ്പിലേതോ കളി വള്ളമൂയലാടി
അലയുണർന്ന കായലോവിയിൽ
പൂവണിഞ്ഞ വഴിയിൽ നിഴലുതിർന്നു പോം
ഒരു തലോടലിൽ കുളിരാനായ് എങ്ങോ
കണ്ണീർ തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി...)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Raaga: ഹംസധ്വനിചാരുകേശി

Film/album: കുടുംബസമേതം

Explore this song