Malayalam lyrics
ഉള്ളിൽ കൊതിവിടരും എന്താണ് ഒളികണ്ണുള്ള പ്രിയവരനേ മിണ്ടാൻ മടി മനസ്സിനെന്താണ് ഇടനെഞ്ചിന്റെ പ്രിയതമനേ കരളിൻ കുമ്പിളിൽ കുളിരിൻ തുള്ളി നീ കനവിൽ ചില്ലയിൽ പടരും വള്ളി നീ ഇണപോലെന്നുമിവളിനി രാഗലോല മായാമോഹിനി് … ( ഉള്ളിൽ … ) ചെമ്മാനമഴകിൽ പൊന്നുപെയ്യും വഴിയിൽ പൊന്നാടകൊണ്ടെന്നെ നീ മൂടിയോ (2) അകമിന്നൊരു പന്തൽ മേയുകയോ തകിലിന്റെ സ്വരങ്ങൾ നീ മീട്ടുകയോ മോഹം തുള്ളിച്ചാടും മാൻപേടയോ ( ഉള്ളിൽ … ) പഞ്ചാരമണലിൽ പാൽ തളിക്കുമലകൾ കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ (2) ഇരുകാതിനതെന്നും തേന്മൊഴിയോ ഒരു കാതരയെന്നിൽ തേന്മഴയോ കൂട്ടായ് ചെല്ലക്കണ്ണൻ നീയല്ലയോ… ( ഉള്ളിൽ … )
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: റിമി ടോമി
Film/album: മായാമോഹിനി
Explore this song
- Singer: റിമി ടോമി
- Film / album: മായാമോഹിനി
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ