Malayalam lyrics
ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2) പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ.. [ഉയിരേ] നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2) നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ.. പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം [ഉയിരേ] നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2) നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ... അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം... [ഉയിരേ]
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: നമ്മൾ തമ്മിൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നമ്മൾ തമ്മിൽ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി