Malayalam lyrics

ആ..ആ...ആ...
ഉദയസൂര്യനെ തുയിലുണര്‍ത്തുവാന്‍
വരിക ശാരികേ നീയരികെ (2)
വരവീണാ നാദവുമായ്
ഉദയസൂര്യനെ......

പൂര്‍വനഭസ്സിന്റെ തീരത്തുഷസ്സിന്റെ
ദേവത തന്‍ പ്രിയ ഗായികേ (2)
ആദിത്യ രശ്മികള്‍ ആയിരം തന്ത്രിയായ്
ആനന്ദഭൈരവി മീട്ടൂ നീ
ഉണരും ഗംഗയില്‍ മംഗള ശ്രീരാഗം
കുയിലും പാടുന്നു പഞ്ചമ മോഹനം
അഴകിന്നുറവായ് ഗഗനം
അമൃതിന്‍ നിറവായ് ഭുവനം
(ഉദയസൂര്യനെ......)

ആ മധുരാര്‍ദ്രമാം സാമസംഗീതത്തിന്‍
ആഴത്തില്‍ നിന്നൊരു മുത്തു തരൂ (2)
ഞാനതെന്‍ ഈരിഴമാലയില്‍ കോര്‍ക്കട്ടെ
കാണിക്ക വെയ്ക്കട്ടെ നിന്‍ മുന്നില്‍
വിരിയുമെന്റെയീ അക്ഷരപ്പൂക്കളില്‍
നിറയേ ശാലീന മോഹപരാഗങ്ങള്‍
ഒരു പൊന്‍ തുടിയായ് ഹൃദയം
സ്വരമഞ്ജരിയായ് ഉദയം
(ഉദയസൂര്യനെ......)

Song information

Music: ഡോ സുരേഷ് മണിമല

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്രഅപർണ രാജീവ്

Film/album: പാട്ടിന്റെ പാലാഴി

Explore this song