Malayalam lyrics

ഈറൻനിലാ ഈ വെണ്ണിലാ

പാടും നിലാ മായാനിലാ

ഇരവുപകലുകൾ ഒഴുകി നിറയണ

നേരിൻ നിലാ...

നറുനിലാ ...

ഈറൻനിലാ ഈ വെണ്ണിലാ

പാടും നിലാ മായാനിലാ..

കണ്ണു ചിമ്മിനിന്നവാനവും

കറങ്ങണ ഭൂമിയും

സ്വകാര്യം പറഞ്ഞേ

അതു മണി നിലാ

രാവെഴുതുമേതോ കവിതപോലേ

മണ്ണിൽ നിലാ...

കാതൽ മൊഴീ നിലാ...

ഈറൻനിലാ ഈ വെണ്ണിലാ

പാടും നിലാ മായാനിലാ...

എൻ്റെ കുഞ്ഞുനെഞ്ചിനുള്ളിലായ്

കനിവിൻ്റെ പാൽക്കുടം

ഇതാരോ ചുരന്നേ

അതു പനിനിലാ...

ലാത്തിരികളായി ഉയിരിലെരിയും

ജീവൻ നിലാ...

തിങ്കൾ ചിരി നിലാ ...

ഈറൻനിലാ ഈ വെണ്ണിലാ

പാടും നിലാ മായാനിലാ...

ഇരവുപകലുകൾ ഒഴുകി നിറയണ

നേരിൻ നിലാ...

നറുനിലാ ...

Song information

Music: എം ജയചന്ദ്രൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: ഹരിചരൺ ശേഷാദ്രി

Film/album: മേരീ ആവാസ് സുനോ

Explore this song