Malayalam lyrics

ഈറൻ കാറ്റുമെല്ലെ ..

ഈ പ്രണയമിതെഴുതുമ്പോൾ ..   

ഈറൻ കാറ്റുമെല്ലെ ..

ഈ പ്രണയമിതെഴുതുമ്പോൾ ..

നീയാം മൗനരാഗം പകരുകയാണെന്നിൽ

തിങ്കൾ പൂവുനുള്ളി ..

ഈ നെറുകയിലണിയുമ്പോൾ

നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...

നീലാകാശമേ.. നിശയുടെ സഖിയായി

തോരാ മാരിയാ.. ചിറകുകൾ കുടയവേ

ഈറൻ കാറ്റുമെല്ലെ ..

പാതിചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും

കാത്തിരിപ്പൂ വെള്ളിനൂലിൻ വെയിലായിനി ഞാൻ

മതിവരാതെന്നോളമീ നിറനിലാ മായുംവരെ

കൊഞ്ചാതെ കൊഞ്ചീല്ലയോ  

നിൻ ശ്വാസമെൻ നെഞ്ചകം...

ഈറൻ കാറ്റുമെല്ലെ ..

ഈ പ്രണയമിതെഴുതുമ്പോൾ ..   

നീയാം മൗനരാഗം പകരുകയാണെന്നിൽ..

നിസരീപമ...നനനാനാനാ....ആ  

പാതിമെയ്യായ്‌ ചേർന്നിടാം നിൻ..

വഴികൾ നീളെയെന്നും  

ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ

കുറുകിടും വെൺപ്രാവുപോൽ

അലിയുമീ കൺപീലികൾ ...

മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാം തേൻകണം

ഈറൻ കാറ്റുമെല്ലെ ..

ഈ പ്രണയമിതെഴുതുമ്പോൾ ..   

നീയാം മൗനരാഗം പകരുകയാണെന്നിൽ

തിങ്കൾ പൂവുനുള്ളി ..

ഈ നെറുകയിലണിയുമ്പോൾ

നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...

നീലാകാശമേ നിശയുടെ സഖിയായി

തോരാ മാരിയാ ചിറകുകൾ കുടയവേ

ഈറൻ കാറ്റുമെല്ലെ ..

Song information

Music: അജീഷ് ആന്റോ ഉള്ളൂക്കാരൻ

Lyricist: ജ്യോതിഷ് ടി കാശി

Singer: കെ എസ് ഹരിശങ്കർ നഫ്‌ല

Film/album: ഓഹ

Explore this song