Malayalam lyrics
ഈ രാവും മായുമ്പോൾ ഈ പൂവും വാടുമ്പോൾ നീയെങ്ങോ ഞാനെങ്ങോ തമ്മിൽ തമ്മിൽ മാഞ്ഞുപോകും നാളെ നാം എങ്ങോ ഉയരാഴം തൊടും മൗനങ്ങളാൽ കണ്ണിൽ കണ്ണിൽ കാൺമതെല്ലാം സ്വപ്നങ്ങൾ പോലെ മായുകയോ നിമിഷങ്ങൾ ഉടയും ചിതറും ചേരാതെ..... കോറസ് (വരികൾ വ്യക്തമല്ല ) നീ എന്നോടോതും സ്വകാര്യങ്ങളോരോന്നും നാളെ നിലാവോർമ്മകൾ ഈ നേരങ്ങളിൽനാം കുടഞ്ഞിട്ട മോഹങ്ങൾ പോകും വെയിൽ വീഴവേ പറയാത്തൊരാ മൊഴികൾ പിടയുന്നുവോ അകമേ നെടുവീർപ്പിനാൽ ചൊടികൾ നനയുന്നുവോ പതിയെ...... കോറസ് (വരികൾ വ്യക്തമല്ല ) ഈ രാവും മായുമ്പോൾ ഈ പൂവും വാടുമ്പോൾ.. കണ്ണിൽ കണ്ണിൽ കാൺമതെല്ലാം സ്വപ്നങ്ങൾ പോലെ മായുകയോ നിമിഷങ്ങൾ ഉടയും ചിതറും ചേരാതെ.....
Song information
Music: ഷാൻ റഹ്മാൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: അക്ബർ
Film/album: ഉല്ലാസം
Explore this song
- Singer: അക്ബർ
- Film / album: ഉല്ലാസം
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ