Malayalam lyrics

ദൈവം ഈ ഭൂമിക്ക് രക്ഷകനായ് സ്വന്തം

പുത്രനെ നൽകിയ രാത്രി

കാലപ്രവാഹത്തിൽ മങ്ങാതെ മിന്നുമീ

കൈവല്യ നക്ഷത്ര ദീപ്തി.

(Ch )ഈ രാത്രി ക്രിസ്തുമസ് രാത്രി

പുണ്യ പ്രതീക്ഷ തൻ രാത്രി

ആകാശകാരുണ്യം അരുമക്കിടാവായി  കാലിത്തൊഴുത്തിൽ പിറന്ന രാത്രി...

മിശിഹാ പിറന്നതീ പാരിൻറെ സങ്കടം സ്വയമേറ്റുവാങ്ങുവാനല്ലോ.

ആത്മാവിനൾത്താര സ്നേഹധൂപത്തിനാൽ പരിശുദ്ധമാക്കുവാനല്ലോ. 

ഓരോ മനസ്സിലും സ്വർഗ്ഗരാജ്യത്തിൻറെ

വാതിൽ തുറക്കുവാനല്ലോ (2). 

(Ch)ഈ രാത്രി ക്രിസ്തുമസ് രാത്രിപു

ണ്യ പ്രതീക്ഷ തൻ രാത്രി!l

ആകാശകാരുണ്യം അരുമക്കിടാവായി  കാലിത്തൊഴുത്തിൽ പിറന്ന രാത്രി..

ഒന്നായ സത്യം ഉപാസിച്ചു നീയെന്നും

ദൈവമഹത്വം ചൊരിഞ്ഞു

നിന്ദിതർ ഞങ്ങൾതൻ മുന്നിലനശ്വര-

വിശ്വാസ ഗോപുരം തീർത്തു

ഞങ്ങളെ പാപ വിമോചിതരാക്കുവാൻ

നീ മണ്ണിലവതാരമാർന്നൂ. (2)

(Ch)ഈ രാത്രി ക്രിസ്തുമസ് രാത്രി

പുണ്യ പ്രതീക്ഷ തൻ രാത്രി

ആകാശകാരുണ്യം അരുമക്കിടാവായി  കാലിത്തൊഴുത്തിൽ പിറന്ന രാത്രി...

Song information

Music: രാജീവ്‌ ഒ എൻ വി

Lyricist: കെ ജയകുമാർ

Singer: അപർണ രാജീവ്

Film/album: ക്രിസ്തുമസ് രാത്രി

Explore this song