Malayalam lyrics
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കിൽ ഒരു വേനൽ മുഴുവനും അടരുന്ന പൂക്കളായ് ഇനിയും നിന്നെ ഞാൻ മൂടിയേനെ... മൂടിയേനെ... ( ഈ കൽപ്പടവിൽ ...) ഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായി മൗനമായി വന്നുവെങ്കിൽ.. (2) ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനെ അതിലൊരു മിന്നലായ് പടർന്നേനേ (2) പടർന്നേനേ... ( ഈ കല്‍പ്പടവില്‍ ...) ഹിമബിന്ദു ചൂടിയ പൂവിതളായ് നീ ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍ (2) ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനേ ഉയിരിലെ ചൂടും പകര്‍ന്നേനേ (2) പകര്‍ന്നേനേ.. ( ഈ കല്‍പ്പടവില്‍ ...) ഇനി വരും കാലങ്ങളറിയാത്ത പാതകളിൽ ഒരു ബിന്ദുവിൽ വന്നു ചേർന്നുവെങ്കിൽ ഇതുവരെ പറയാത്ത പ്രിയരഹസ്യം ഹൃദയദലങ്ങളിൽ കുറിച്ചേനേ.. ( ഈ കല്‍പ്പടവില്‍ ..)
Song information
Music: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ആശ അജയ്
Film/album: ഔട്ട് ഓഫ് സിലബസ്
Explore this song
- Singer: ആശ അജയ്
- Film / album: ഔട്ട് ഓഫ് സിലബസ്
- Composer: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്