Malayalam lyrics
ഇശൽതേൻകണം കൊണ്ടുവാ തെന്നലേ നീ (2) ഗസൽപൂക്കളാലേ ചിരിച്ചൂ വസന്തം നദീതീരവും രാത്രിയും പൂനിലാവും വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി ഇശൽതേൻ കണം കൊണ്ടുവാ തെന്നലേ നീ ഇശൽതേൻകണം ചോരുമീ നിന്റെ ചുണ്ടിൻ (2) ഗസൽപൂക്കളെന്നെ കലാകാരനാക്കി കിനാപ്പൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപൂക്കളെന്നെ കലാകാരിയാക്കി ഇശൽതേൻകണം ചോരുമീ നിന്റെ ചുണ്ടിൻ ഇളംതെന്നൽ മീട്ടും സിത്താറിന്റെ ഈണം മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2) പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ കിനാപ്പൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽതേൻകണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽപൂക്കളെന്നെ കലാകാരനാക്കി കിനാപ്പൊയ്കയിയിൽ നീന്തുമീ നിന്റെ കണ്ണിൻ... നിനക്കായി ഞാനും എനിക്കായി നീയും (2) ഒരേ ബെയ്ത്ത് പാടാം ഖിയാമം വരെയും പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ ഇശൽതേൻകണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽപൂക്കളെന്നെ കലാകാരനാക്കി കിനാപ്പൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽതേൻകണം ചോരുമീ നിന്റെ ചുണ്ടിൻ കിനാപ്പൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ...
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: ഹരികാംബോജി
Film/album: ഗസൽ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഗസൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി