Malayalam lyrics

ഇവർ ഇവർ ഇവർ ഇവർ

ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ
ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ
തകരചെണ്ടകൾ അലറുന്നു
അലകൾ തമ്പുരു അമറുന്നു
അശാന്തി നിർത്താതെ നിർത്താതെ
തുടരുകയായി...
ഒരേ സ്വരം... ഒരേ നിറം
വിറയ്ക്കും അകമേ തടമാത്രം
നിറയ്ക്കു ജീവിതമധുപാത്രം ഇതാ

കാളസർപ്പം കാത്തുനിൽക്കും
മാരണത്തിൻ മാറിലൂടെ
നാം നടക്കുന്ന പേക്കാട്ടിൽ (2 )
ചോര വഴിയും മുറിവേത്
ഈ ഇരുട്ടിൻ കുഴിയേത്
ദൂരെ മായും ദീപം സത്യമോ (2 )

ഒരേ സ്വരം.. ഒരേ നിറം
ഇവിടെ മിന്നും ഉടവാളിൽ
മരണകവിതകൾ ഉറയുന്നു.. ഇതാ

തിന്താത്ത തിന്തിത്താര തിന്താത്ത തിന്തിത്താര
തിന്താത്ത ..തിന്തിത്താര ..തിന്താത്ത ..തിന്തിത്താര
തിന്തിത്താര തിന്തിത്താര തിന്തിത്താര തിന്തിത്താര
തിന്താത്ത ..തിന്തിത്താര തത്തത്താ  (2)

ആയുധത്തിൻ മൂർച്ഛമുറ്റും
ജീവീത്തിൻ വായ്ത്തലയ്ക്കൽ
ചോര പൂക്കുന്ന തീക്കാറ്റിൽ(2 )

നേരു തിരയും ശരിയേത്
ചേരു പുതയും വഴിയേത്
താനെ നീറും കാലം സത്യമോ (2 )

ഒരേ സ്വരം... ഒരേ നിറം
ഒരേ സ്വരം... ഒരേ നിറം    

തിന്താത്ത തിന്തിത്താര തിന്താത്ത തിന്തിത്താര
തിന്താത്ത ..തിന്തിത്താര ..തിന്താത്ത ..തിന്തിത്താര
തിന്തിത്താര തിന്തിത്താര തിന്തിത്താര തിന്തിത്താര
തിന്താത്ത ..തിന്തിത്താര തത്തത്താ  (2)

Song video

Watch on YouTube

Song information

Music: ശ്രീനിവാസ്

Lyricist: ബീയാർ പ്രസാദ്

Singer: ശ്രീനിവാസ്കാർത്തിക്ശ്രീലേഖ പാർത്ഥസാരഥി

Film/album: ഇവർ

Explore this song