Malayalam lyrics

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം

മിഴിതൊട്ടു മെല്ലെ പറന്നതാവാം

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം

മിഴിതൊട്ടു മെല്ലെ പറന്നതാവാം

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

ആ ....ആ

മഴനനയുമീ മോഹ മൗനങ്ങളൊക്കെയും

വെറുതെ വിരൽനീട്ടി ഞാൻ തലോടും

അറിയേണ്ടയാളെന്നിലരികിലാണെങ്കിലും

വെറുതേ കിനാക്കണ്ട് ഞാനിരുന്നു

എന്നനുരാഗത്തിലറിയാതെ വിടരുന്ന

മനസ്സിൻ സ്വകാര്യങ്ങളായിരുന്നു

എന്നനുരാഗത്തിലറിയാതെ വിടരുന്ന

മനസ്സിൻ സ്വകാര്യങ്ങളായിരുന്നു

മനസ്സിൻ സ്വകാര്യങ്ങളായിരുന്നു

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം

മിഴിതൊട്ടു മെല്ലെ പറന്നതാവാം

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം

മിഴിതൊട്ടു മെല്ലെ പറന്നതാവാം

ഇളംകാറ്റ് കാതിൽ മൊഴിഞ്ഞപോലെ

പുലർമഞ്ഞു പൂവിൽ തൊടുന്നപോലെ

Song information

Music: ഷിബു ജോസഫ്

Lyricist: സന്തോഷ് കോടനാട്

Singer: സിനോജ്വർഷ വിക്രം

Film/album: ഒന്നും ഒന്നും മൂന്ന്

Explore this song